Harmony Art Gallery

Harmony Art Gallery Official page of Harmony Institute Of Fashion Technology, Thriprayar- An Aesthetic Centre F

Offers training in, charcoal painting, charcoal stumping, glitter painting, marble painting, glass mural, cut glass mural, ceramic mural, ajantha mural, aqua painting, 3D fusion, oil painting, knife painting, nib painting, inkshading, mayuri painting, gelpaiting, tanjore painting, coffee painting, tea painting, metal embossing, metal engraving, copper engraving, foil embossing, 3D decoupage, doll

making, cushion making, flower making, kids crafts, pot designing, ceramic work, malaysian art, soft toys making, elite saree designing, stitching, jewellery making etc

13/04/2026
29/11/2025

അനുഭവക്കുറിപ്പ്..........

ഇതൊരു പുനർജ്ജന്മം.... ഒരാളുടെയല്ല.. ഞങ്ങൾ നാലു പേരുടെയും...
ജീവിതയാത്രയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ വിഷമ ഘട്ടം.... എത്ര തന്നെ കഷ്ടപ്പെട്ടാലും ചെയ്യാനാകുന്നതിന്റെ അങ്ങേയറ്റം വരെ ചെയ്യുമെന്നുറച്ചു നിന്നു... ഒരിക്കലും ദൈവം കൈവിടില്ലെന്നു വിശ്വസിച്ചു... പ്രാർത്ഥിച്ചു...
എങ്കിലും ധൈര്യമൊക്കെ ചോർന്നു പോയി, എല്ലാം കൈവിട്ടു പോകുകയാണല്ലോ, ഇനി പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന് തോന്നിയ ആ ഒരു നിമിഷത്തിൽ ചിന്തിച്ചു പോയിരുന്നു ... ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരുമിച്ചു മരിക്കാൻ ആരുടെയും അനുവാദത്തിനു കാത്തു നിൽക്കേണ്ട കാര്യമില്ലല്ലോ എന്ന്...

മക്കൾ,....... അവരാണെനിക്ക് ഏറ്റവും വലിയ കരുത്തായി നിന്നത്... കുഞ്ഞാണെങ്കിലും മകൾ കൈ പിടിച്ചു ഉറപ്പിച്ചു പറയുമായിരുന്നു.. ശങ്കടപ്പെടാതിരിക്കണേ..., എല്ലാം ശരിയാകും.. ഞാൻ പ്രാർത്ഥിക്കുന്നുണ്ടല്ലോ... അവളുടെ കണ്ണിലെ ആ വിശ്വാസം എന്റെയുള്ളിൽ ഒരു നാളും ക്ഷീണിക്കാത്തൊരു ജ്യോതിയായി... മകനാകട്ടെ പ്രായത്തിനേക്കാൾ പക്വതയോടെ അവൻ പറയാതെ പറഞ്ഞു... നമുക്കെന്തും നേരിടാം... അതുപോലെ എന്തിനും ഏതിനും ഞാനുണ്ട് കൂടെയെന്നുറപ്പും... ഇവരാണെന്റെ കരുത്തും ആത്മവിശ്വാസവും...

ജീവിതത്തിൽ ഒരാൾക്കു മാറുവാനും സ്വന്തക്കാരേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മനസ്സിലാക്കാനുമുള്ള ഒരവസരം ദൈവം തരും.. വീണു പോകുമ്പോൾ നമുക്കാരുണ്ടാകുമെന്നറിയാനുള്ള ഒരവസരം കൂടിയാണിത്. പക്ഷെ ഇത്രയും വലിയ പരീക്ഷണം വേണ്ടിയിരുന്നോ??......

നല്ല കാലത്തു ലോകം മുഴുവൻ കൂട്ടുകാരായിരുന്നു.. ഇവർക്കാർക്കു വേണ്ടിയും എന്തും ചെയ്തു കൊടുക്കുവാൻ ഒരു മടിയും കാണിച്ചിരുന്നുമില്ല.പക്ഷേ തളർന്നു പോയപ്പോൾ ഏറ്റവും മുന്നിൽ നിന്നിരുന്നവർ പോലും അത്ഭുതമെന്നു പറയാതെ വയ്യ.... അപ്രത്യക്ഷരായി.. അവരെല്ലാമിന്നെവിടെ??
വിരലിലെണ്ണാവുന്നവർ മാത്രമേ ആത്മാർത്ഥതയോടെ കൂടെ നിന്നുള്ളു.. ബന്ധു ജനങ്ങളുടെ കാര്യത്തിലും അങ്ങിനെ തന്നെ..

തൊട്ടു മുന്നിലൂടെ പോയപ്പോൾ പോലും കണ്ടില്ലന്നു നടിച്ച കൂട്ടുകാരെ ഞങ്ങൾ കണ്ടു... സഹായം ചെയ്യാമെന്ന് ഇങ്ങോട്ട് പറഞ്ഞു വന്നു... പിന്നീട് പരപ്രേരണ കൊണ്ടോ തിരിച്ചു വരവുണ്ടായില്ലെങ്കിലോ എന്ന പേടി കൊണ്ടോ,അത്രെയും ബുദ്ധിമുട്ടുള്ള സമയമാണെന്ന് അറിഞ്ഞിട്ടുപോലും പലിശ സഹിതം തിരിച്ചു വാങ്ങിയ മറ്റൊരു കൂട്ടുകാരനെയും കണ്ടു..

ഏറ്റവും അടുത്ത് നിർത്തുന്നവർ എന്ന് നമ്മൾ കരുതുന്നവർ പോലും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയോ മറ്റു സ്വാർത്ഥതകൾ കൊണ്ടോ എന്നറിയില്ല തനിക്കുള്ളത് അവിടിരിക്കട്ടെ, വേറെ വല്ല വഴിയും നോക്കു എന്നാണാദ്യം പറഞ്ഞുകൊ ണ്ടിരുന്നത്.. ഇനി അവസാനം കണ്ടിട്ടാണോ എന്തെ ങ്കിലും ചെയ്യാനുദ്ദേശിക്കുന്നതെന്നു സഹിക്കെട്ടു ചോദിക്കേണ്ട അവസ്ഥയുമുണ്ടാക്കി.

ജീവന് വേണ്ടി പോരാടുന്ന സമയമാണെന്നറിഞ്ഞിട്ട് കൂടി സഹായം ചെയ്യുന്നു എന്നതിന് പകരമായി ഉറ്റവർ വേദനിപ്പിക്കുന്ന കുത്തു വാക്കുകളും, കുറേ കണക്കുകളും, താരതമ്യപ്പെടുത്തലുകളും, കുറ്റപ്പെടുത്തലുകളും, ഉപദേശങ്ങളും സമ്മാനിച്ചു....

എനിക്കായവരൊന്നും ചെയ്യാൻ പോകുന്നില്ലന്നു ഞാൻ പറഞ്ഞിരുന്നില്ലേ.. എന്നെപ്പോഴും ചോദിച്ചി രുന്നു..മനുഷ്യരാവണം.. മനുഷ്യനാണെങ്കിലല്ലേ ഇതുപോലൊരു ഉപകാരങ്ങളൊക്കെ ചെയ്യുവാൻ തോന്നു കയുള്ളു..നേരെ തിരിച്ചാണിതുപോലൊരു ആപത്തു വന്നിരുന്നതെങ്കിൽ ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ ഞാനെന്തും ചെയ്യുമായിരുന്നില്ലേ എന്നും.....
പക്ഷെ എല്ലാം നല്ലതിന് തന്നെയായിരുന്നു എന്ന് ദൈവം കാണിച്ചു തരുവാൻ അതു കഴിഞ്ഞു ഒരു ആറു മാസം തികച്ചു വേണ്ടി വന്നില്ല..അതിനുള്ളിൽ ഓരോരുത്തരുടെയും മനസ്സിലുള്ള എല്ലാ തരത്തിലുള്ള കണക്കുകൂട്ടലുകളും ദൈവം ശരിക്കും കാണിച്ചു തന്നു.

തന്നെ കൊണ്ട് ചെയ്യാനാകുന്ന കാര്യം ചെയ്യാത്തത്തിൽ എന്തെങ്കിലും ദേഷ്യമായിട്ടുണ്ടെങ്കിലോ എന്ന് കരുതിയ മറ്റൊരു വ്യക്തിയാകട്ടെ വലിയ ബുദ്ധികൾ പറഞ്ഞു കൊടുക്കാനൊരുങ്ങി.. അതും നടക്കാതെ വന്നപ്പോൾ മുൻപ് ആരോ പറഞ്ഞ നുണയുടെ പിറകെ പിടിച്ചു,20 വർഷം മുൻപത്തെ കാര്യത്തെ പറ്റി ആരോ എന്തെല്ലാമോ പറഞ്ഞെന്നു പറഞ്ഞു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു.. ഇത്രയും വിഷമം നിറഞ്ഞ ആ അവസരത്തിൽ... ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ....അതിശയമാണ് തോന്നിയത്.

രോഗത്തിന്റെ അവസാന ഘട്ടത്തിൽ വരെ എത്തി നില്ക്കുന്നൊരു ജീവനുണ്ടെന്നു പോലും ഓർക്കാതെയായിരുന്നു പലരും.....ആരും കൂടെയില്ലാതെ ഒറ്റപെട്ട ഒരവസ്ഥ....
ഓരോ നിമിഷവും തീ തിന്നു ചത്തു ജീവിച്ച ദിവസങ്ങൾ..
എല്ലാം താങ്ങാനാകാതെ സമനിലതെറ്റി പോകുമോയെന്നു പേടിച്ചു....
സമയം എത്ര കടന്നു പോയാലും നമ്മളനുഭവിച്ച ഇതുപോലുള്ള ചില വേദനകളുണ്ടല്ലോ.... അതിന്റെ മുറിവുകൾ....
അതത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയുകയി ല്ല... നമ്മുടെ മനസ്സിൽ ജീവിച്ചിരിപ്പുണ്ടാകും മരണം വരെയും....


എല്ലാ പ്രാർത്ഥനകൾ ക്കുമുള്ള ഫലമായി ദൈവത്തിന്റ അംശമുള്ള ചിലർ.. ദൈവ തുല്യർ തന്നെ... താങ്ങായി വന്നു... ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് തുടക്കമിട്ട് കൈയ്യിലുള്ളതെല്ലാം കഴിയുന്നത് വരെ സഹായിച്ചവരും... അവസാനം അതിലേകെത്താനായി ഒരത്ഭുതമെന്നോണം പ്രതീക്ഷക്കതീതമായി സഹായിച്ചവരും... അതു പോലെ അവശ്യ സമയത്തു കൂടെ നിന്നവരും.. ശേഷിച്ച കാലം മുഴുവൻ... ഞങ്ങൾക്ക് ജീവിതം തന്ന അവരോട് കടപ്പെട്ടിരിക്കണം..

വിഷമഘട്ടത്തിലും അതിനു ശേഷവും ഇപ്പോളും കൂടെ നിൽക്കുന്ന നല്ലവരായ കൂട്ടുകാരുമുണ്ട്.. ജീവിതത്തിലെ അവസരങ്ങൾ കളയരുത്, തളർന്നു പോകരുത് എന്ന് പറഞ്ഞു കാര്യങ്ങൾ ചെയ്തു തന്നവർ... ചിലവുകൾക്കോ ന്നുമാകില്ലെന്നറിയാമെങ്കിലും.. എന്ന് പറഞ്ഞു അതിനു ശേഷവും കൂടെ നിന്നിട്ടുള്ളവർ... സ്വന്തം സഹോദരിയെ പോലെയോ മകളെ പോലെയോ ആണെന്ന് പറഞ്ഞു കൂടെ നിന്നവർ... നമ്മുടെ നന്മ മാത്രമാഗ്രഹിച്ചു ആശ്വാസവാക്കുകൾ നൽകി സാന്ത്വനിപ്പിച്ചവർ... പലയിടങ്ങളിലായി പോയെങ്കിലും എത്ര ദൂരെയായി പോയെ ങ്കിലും കുറേ കാലങ്ങൾക്കു ശേഷമെങ്കിലും വിളിച്ചു സാന്ത്വനവുമായി വന്ന സഹപാഠികൾ...അതു പോലെ തന്നെ എന്റെ സഹപ്രവർത്തകർ.....
അധ്യാപകർ....
നല്ല ആരോഗ്യം വരുന്നത് വരെ വിശ്രമിക്കു അതു വരെ ഞങ്ങൾ നോക്കിക്കോളാമെന്നു വരെ പറയുന്ന കൂട്ടുകാർ... ഇവരെല്ലാമാണ് ആത്മാർത്ഥതയുള്ളവർ.....

കുടുംബ ബന്ധം കൂടുതൽ ദൃഢമാക്കുവാനും... ജീവിതത്തിൽ ആർക്കു നമ്മൾ പ്രാധാന്യം കൊടുക്കണമെന്ന് മനസ്സിലാക്കുവാനും അനുഭവങ്ങൾ പഠിപ്പിച്ചു..ബന്ധങ്ങളുടെ കേട്ടുറപ്പു വെറുതെ വാക്കുകൾ കൊണ്ട് പറഞ്ഞാൽ ഉണ്ടാകു ന്നതല്ല.. മറിച്ചു അവസ്സരത്തിനൊത്തുള്ള പ്രവർത്തികൾ കൊണ്ടും ആത്മാർത്ഥമായ സ്നേഹം കൊണ്ടുമാണ് ഉണ്ടാകുന്നതെന്നും പഠിപ്പിച്ചു

ഒരു ജീവിതമേയുള്ളു.. പല തടസ്സങ്ങളും തരണം ചെയ്യേണ്ടതായി വരും... സന്തോഷത്തോടെ ജീവിക്കുക.. ആർക്കും എപ്പോൾ എന്ത് വേണെമെങ്കിലും സംഭവിക്കാമല്ലോ.. നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത്... അതിന്റെ കടിഞ്ഞാൺ നമ്മുടെ കൈയ്യിൽ മാത്രമായിരിക്കണം... അതിലേക്കു കടന്നു കയറാണോ അധികാരം കാണിക്കാനോ ആരെയും അനുവദിക്കേണ്ട കാര്യമില്ല... അധികമുള്ള പലരുടേയും ഇടപെടലുകളാണ് പല കുടുംബങ്ങളുടേയും തകർച്ചക്ക് കാരണമാകുന്നത്.

ഒരു പാട് മുഖങ്ങൾ നമുക്കു ചുറ്റുമുണ്ടാകും.പക്ഷേ അതിലേറെയും മുഖംമൂടികളാണ്. അതു മനസ്സിലാക്കാൻ ചിലപ്പോളൊക്കെ നമ്മൾ ഒരു പാട് വൈകിപോകാറുണ്ട്.
ഓരോ ചെറിയ കാര്യങ്ങൾ പത്താക്കി പറഞ്ഞു, തെറ്റിദ്ധാരണകൾ പരത്തി കുടുംബം കലക്കുന്നവർ നമ്മുടെ കൂടെ തന്നെയുണ്ടാകും... അവരെന്തു നേടുന്നു എന്നറിയില്ല..

നമുക്ക് ദോഷം ചെയ്യുന്ന കാര്യങ്ങളും... ആൾക്കാരെയും നമ്മൾ മാറ്റുവാൻ പോകേണ്ടതില്ല..ഒരിക്കലും മാറുവാൻ പോകുന്നില്ല.അവരുടെ വാക്കുകളോ അവരോ നമ്മളെ യാതൊരു രീതിയിലും ബാധിക്കുവാൻ പാടില്ല.പൂർണമായി അവഗണിക്കുക... ഒഴിവാക്കുക......

നമ്മൾ ഇത് വരെ കാണാത്ത മറ്റൊരു ലോകമുണ്ട്..അവയിലേക്കുയരുക..
നമ്മളെ ഇഷ്ടപ്പെടുന്ന ഒരു പാട് പേരുണ്ട്. നല്ലത് മാത്രമായ ഒരു പാട് കാര്യങ്ങളുണ്ട്.. അവ മാത്രം ലക്ഷ്യമാക്കുക.. നമുക്ക് വേണ്ടി നന്മ മാത്രം ആഗ്രഹിക്കുന്ന.. നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന.. നമ്മളെ ചേർത്ത് നിർത്തുന്ന.. ഒരു പാട് നല്ല മനസ്സുകളുണ്ട്.. അവർക്കൊപ്പം നിൽക്കുക.മറ്റുള്ളവരുടെ സംതൃപ്തിക്കു വേണ്ടി ജീവിക്കാതെ നമ്മുടെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിക്കുക..ഓരോ നിമിഷവും ആസ്വദിച്ചു തന്നെ.....

Dance  temple  dance
16/11/2025

Dance temple dance

Address

Thrissur

Telephone

0487-3268800

Website

Alerts

Be the first to know and let us send you an email when Harmony Art Gallery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Museum

Send a message to Harmony Art Gallery:

Share

Category