The Art of Laziness

The Art of Laziness Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Art of Laziness, Art Gallery, Kochi.

A cozy corner where art meets calm — featuring handmade resin art, thoughtful return gifts, simple home décor ideas, bookish vibes, and everyday aesthetics..Because sometimes, “laziness” is just living beautifully. 🤍

A combination of Onam + motherhood + reading.... ❤️സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇതു ഞങ്ങൾ അല്ല 🙈Book Nostalgia box Varun ar...
24/08/2026

A combination of Onam + motherhood + reading.... ❤️

സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇതു ഞങ്ങൾ അല്ല 🙈

Book Nostalgia box Varun aroli
🏵️🌼

പേജ് കൊണ്ട് വളരെ ചെറിയൊരു നോവലാണെങ്കിലും വളരെ വ്യത്യസ്തമായൊരു വായനാനുഭവം തന്ന പുസ്തകം ആണ് കുംഭാര കോളനി..Author Neetha Su...
24/08/2026

പേജ് കൊണ്ട് വളരെ ചെറിയൊരു നോവലാണെങ്കിലും വളരെ വ്യത്യസ്തമായൊരു വായനാനുഭവം തന്ന പുസ്തകം ആണ് കുംഭാര കോളനി..

Author Neetha Subash
📚 Kairali Books

മൂന്ന് ഭാഗങ്ങളായാണ് ഈ നോവൽ മുന്നോട്ട് പോകുന്നത് ‘ബെത്ലഹേം പൊരുൾ തേടി’, ‘റോസ് പെറ്റൽസ്’, ‘കുംഭാര കോളനി’.ഒരേ കഥയുടെ തന്നെ മൂന്ന് ഭാഗങ്ങൾ ആകിയിട്ട് ആണ് അവതരിപ്പിച്ചിരിക്കുന്നത്.. ഓരോ ഭാഗത്തും വ്യത്യസ്തമായ മനുഷ്യജീവിതങ്ങളും, ബന്ധങ്ങളും, മനസ്സിന്റെ പലതരം അവസ്ഥകളുമാണ് പറയുന്നത്.

ആദ്യ ഭാഗത്തിലെ അമീഷയുടെ ജീവിതമാണ് ഏറെ വേദനിപ്പിച്ചത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെടുന്നു. അച്ഛനിൽ നിന്ന് സ്നേഹമോ പരിഗണനയോ ലഭിക്കുന്നില്ല. പിന്നീട് പ്രണയവും വിവാഹവും അവൾക്ക് സമ്മാനിക്കുന്നത് വീണ്ടും ദുരിതങ്ങൾ തന്നെയാണ്. ഒരു മാസത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടേണ്ടി വരുന്ന അമീഷ, പിന്നീട് സ്വന്തം കാലിൽ നിൽക്കാൻ നടത്തുന്ന പോരാട്ടമാണ് .

അമീഷയുടെ ജീവിതത്തിൽ പിന്നീട് എത്തുന്ന ഗബ്രിയേൽ ഫർണാണ്ടസ് അവളുടെ ജീവിതത്തിന് മറ്റൊരു നിറം നൽകുന്നു. അവരുടെ മകളായ റോസ് ആണ് രണ്ടാമത്തെ ഭാഗമായ റോസ് പെറ്റൽസ്ന്റെ കേന്ദ്രം. റോസിന്റെ ജീവിതവും അവളുടെ പ്രണയവും, അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യബന്ധങ്ങളെയും വളരെ സ്വാഭാവികമായും മനോഹരമായും കഥയിൽ കൊണ്ടുവരുന്നുണ്ട്. ആരെയും അവരുടെ ഇഷ്ടങ്ങളുടെയും വ്യക്തിത്വത്തിന്റെയും പേരിൽ മാറ്റിനിർത്താതെ അംഗീകരിക്കണമെന്നൊരു ചിന്തയും ഈ ഭാഗം നൽകുന്നു.

മൂന്നാമത്തെ ഭാഗമായ കുംഭാര കോളനിയിൽ എത്തുമ്പോൾ കഥ മറ്റൊരു ലോകത്തേക്ക് മാറുകയാണ്. റോസിന്റെ വീട്ടിൽ ജോലിക്കെത്തുന്ന വെങ്കിടാചലപതിയാണ് ഈ ഭാഗത്തിന്റെ കേന്ദ്രകഥാപാത്രം. കുംഭാര കോളനി എന്ന പ്രത്യേകമായൊരു ഇടവും അവിടുത്തെ മനുഷ്യരും അവരുടെ ജീവിതവും സംസാരിക്കുന്ന വ്യത്യസ്തമായ ഭാഷയും എല്ലാം ഈ ഭാഗത്തെ വേറിട്ടുനിർത്തുന്നു.
വെങ്കിടാചലപതിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മകളായ ആവന്തിയാണ്. അച്ഛന്റെ സ്നേഹത്തിന്റെ ആഴവും, മകൾക്ക് സംഭവിക്കുന്ന ദുരന്തത്തിന് ശേഷം അവളെ രക്ഷിക്കാനും അവളുടെ ജീവിതം തിരികെ കൊണ്ടുവരാനും ഒരു അച്ഛൻ നടത്തുന്ന ശ്രമങ്ങളുമാണ് ഈ ഭാഗത്തെ ഏറ്റവും വേദനിപ്പിക്കുന്നതാക്കുന്നത്.

മൂന്ന് വ്യത്യസ്ത കഥകളിലൂടെ സ്നേഹം, നഷ്ടം, വേദന, അതിജീവനം, ബന്ധങ്ങൾ എന്നിവയെ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു ചെറിയ നോവലാണ് കുംഭാര കോളനി. വലിയൊരു കഥ പറയാൻ വലിയൊരു പുസ്തകം തന്നെ വേണമെന്നില്ലെന്ന് തോന്നിപ്പിച്ചൊരു വായന.

Author ✍️ Varun aroli 📚 DC Books Connect ഐ.ടി. ജോലി ഉപേക്ഷിച്ച്, സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ ഇറങ്ങിത്തിരിക്കുന്ന രണ്...
20/08/2026

Author ✍️ Varun aroli
📚 DC Books Connect

ഐ.ടി. ജോലി ഉപേക്ഷിച്ച്, സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ ഇറങ്ങിത്തിരിക്കുന്ന രണ്ട് സുഹൃത്തുക്കളാണ് സജിയും സിദ്ധാർത്ഥും. അവരുടെ സ്വപ്നത്തിൽ നിന്നാണ് ഭാവനാ സ്റ്റുഡിയോസ് എന്ന publishing സംരംഭവും പിന്നീട് നൊസ്റ്റാൽജിയ ബോക്സ് എന്ന ആശയവും പിറക്കുന്നത്. ചെറിയ എഴുത്തുകാരുടെ പുസ്തകമെന്ന സ്വപ്നത്തിനു ആവശ്യമായ പിന്തുണ നൽകുന്ന ഭാവനാ സ്റ്റുഡിയോസും, മനുഷ്യരുടെ പ്രിയപ്പെട്ട ഓർമ്മകളെ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ആൽബങ്ങളിലൂടെയും animated videos-ലൂടെയും പുനഃസൃഷ്ടിച്ച് സമ്മാനമാക്കുന്ന നൊസ്റ്റാൽജിയ ബോക്സും കഥയ്ക്ക് മനോഹരമായൊരു പശ്ചാത്തലമാണ് ഒരുക്കുന്നത്.

നൊസ്റ്റാൽജിയ ബോക്സിന്റെ ആദ്യത്തെ കസ്റ്റമറായ ഹരിയാണ് കഥയെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകുന്നത്. വിവാഹം കഴിക്കാൻ പോകുന്ന തന്റെ പ്രണയിനിയായ ജാനകിക്ക് സമ്മാനിക്കാനായി അവരുടെ ഓർമ്മകൾ ചേർത്തൊരു story book/album തയ്യാറാക്കാൻ ഹരി സിദ്ധാർത്ഥിനെ സമീപിക്കുന്നു. ആവശ്യമായ വിവരങ്ങളും അഡ്വാൻസും എല്ലാം നൽകിയതിന് ശേഷം, പെട്ടെന്ന് ഹരിയെ കാണാതാകുന്നു.

ഒരു client എന്നതിലുപരി ഹരിയുമായി സൗഹൃദം ഉണ്ടായിരുന്നതിനാൽ സിദ്ധാർത്ഥിന് അവനെ വെറുതെ വിട്ടുകളയാൻ കഴിയുന്നില്ല. ഹരിയെ അന്വേഷിച്ച് ഇറങ്ങുന്ന സിദ്ധാർഥ് ലേക്ക് എത്തുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില കഥകൾ ആണ്.

നൊസ്റ്റാൽജിയ ബോക്സ് എന്ന പേര് പോലെ ഓർമ്മകളുടെയും ബന്ധങ്ങളുടെയും പ്രണയത്തിന്റെയും കഥ മാത്രമല്ല, അതിനുള്ളിൽ ഒരു നല്ല mystery കൂടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന പുസ്തകമാണ്. ജാനകിയുടെ ജീവിതത്തിലേക്ക് കഥ കൂടുതൽ ആഴത്തിൽ കടക്കുമ്പോൾ, നൊസ്റ്റാൽജിയ ബോക്സ് പതിയെ ഒരു സ്ത്രീയുടെ ജീവിതവും അതിജീവനവും കൂടിയാകുന്നു.

Overall മികച്ച ഒരു വായനാനുഭവം തന്ന പുസ്തകം ആണ് നൊസ്റ്റാൾജിയ ബോക്സ്. എഴുത്തുകാരന് ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ ❤️

മലയാളത്തിൽ സയൻസ് ഫിക്ഷനും മിസ്റ്ററിയും ടൈം ലൂപ്പുമൊക്കെ വളരെ അപൂർവ്വമായി മാത്രമേ വരാറുള്ളൂ. എന്നാൽ ഒരു തുടക്കക്കാരന്റെ ആ...
19/08/2026

മലയാളത്തിൽ സയൻസ് ഫിക്ഷനും മിസ്റ്ററിയും ടൈം ലൂപ്പുമൊക്കെ വളരെ അപൂർവ്വമായി മാത്രമേ വരാറുള്ളൂ. എന്നാൽ ഒരു തുടക്കക്കാരന്റെ ആദ്യ പുസ്തകമാണെന്ന് ഒട്ടും തോന്നിപ്പിക്കാത്ത വിധം അത്യന്തം എൻഗേജിങ്ങായി ഒരുക്കിയിരിക്കുന്ന ഒന്നാന്തരം വർക്കാണ് രാജേഷ് നന്ദകുമാറിന്റെ From the World of Adhara series ലെ ആദ്യ പുസ്തകമായ ആൽബി.

Author✍️. Rajesh Nandakumar Rajesh

📚 world_of_adhara
Book from Book Carry

ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആൽബി എന്ന ചെറുപ്പക്കാരൻ ആണ് കേന്ദ്രകഥാപാത്രം. എത്ര പ്രഗത്ഭരായ ജ്യോതിഷികൾ നോക്കിയിട്ടും ജാതകം എഴുതാൻ സാധിക്കാത്ത ഒരു അസാധാരണ പ്രശ്നം ആൽബിക്കുണ്ട്. അവിശ്വാസിയായ അവൻ ക്രമേണ ഇതിന്റെ പിന്നിലെ നിഗൂഢതകൾ തേടിപ്പോകുന്നു.
​അതിനിടയിലാണ് കുടുംബത്തിലെ ഒരു പ്രത്യേക പൂജയ്ക്കായി പണ്ടെങ്ങോ സൂക്ഷിച്ചുവെച്ച ഒരു 'രഹസ്യപ്പെട്ടി' അമ്മയുടെ വീട്ടിൽ നിന്ന് ആവശ്യപ്പെടുന്നത്. ചില അപ്രതീക്ഷിത പ്രശ്നങ്ങൾ കാരണം സുഹൃത്തുക്കൾക്കൊപ്പം ആ പെട്ടിയുമായി വർക്കലയിലേക്ക് പോകുന്ന ആൽബി ചെന്നെത്തുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വലിയൊരു 'ടൈം ലൂപ്പിലാണ്' (Time Loop).

IT ജീവിതം, ഓഫീസ് സൗഹൃദങ്ങൾ, പ്രണയം, തമാശകൾ എന്നിവ ഇന്നത്തെ തലമുറയ്ക്ക് പെട്ടെന്ന് കണക്റ്റാകുന്ന രീതിയിൽ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നതു കൊണ്ട് വായിക്കാൻ നല്ല രസമാണ്. ​ഒട്ടും വലിച്ചുനീട്ടലില്ലാത്ത എഴുത്തും വായിക്കുമ്പോൾ യാതൊരുതരത്തിലുള്ള കൺഫ്യൂഷനും വരാത്ത ലളിതമായ ശൈലിയും എടുത്തു പറയേണ്ടതാണ്. ഒരു മികച്ച ത്രില്ലർ വെബ് സീരീസ് 'ബിഞ്ച് വാച്ച്' (Binge-watch) ചെയ്യുന്നതുപോലെ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാം.

മലയാളത്തിൽ അധികം കാണാത്ത പുതിയൊരു ജോണർ പരീക്ഷണം! ജ്യോതിഷത്തിലെ നക്ഷത്രസങ്കൽപ്പങ്ങളും ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളും (Constellations) ശാസ്ത്രീയമായ ടൈം ലൂപ്പും പരസ്പരം കോർത്തിണക്കിയ പ്ലോട്ട് അതിശയിപ്പിക്കുന്നതാണ്. Mystery,സയൻസ് ഫിക്ഷനും,സൗഹൃദവും, ടൈം ട്രാവൽ, puzzles solving എല്ലാം ചേർന്നു വളരെ വ്യത്യസ്തമായിട്ടുള്ള ഒരു റീഡിങ് എക്സ്പീരിയൻസ് ആയിരുന്നു. ഈ ജോണർ ഇഷ്ടപ്പെടുന്ന ഏതൊരു വായനക്കാരനെയും നിരാശപ്പെടുത്തില്ല. തീർച്ചയായും മസ്റ്റ്-റീഡ്! Highly recommended❤️

Overall ഒരു debut author ന്റെ ആദ്യ പുസ്‌തകം എന്ന രീതീൽ വളരെ promising ആയൊരു work...And all the very best for the author.. Eagerly waiting for the coming books from the World of Athara 🌌🔥

റെട്രോഗ്രേഡ് അമ്നീഷ്യയ്ക്കൊപ്പം ഷോർട്ട്-ടേം മെമ്മറി ലോസ്സും അനുഭവിക്കുന്ന റൂത്ത് എന്ന യുവതിയുടെ കഥ പറയുന്നെ സൈക്കോളജിക്ക...
18/08/2026

റെട്രോഗ്രേഡ് അമ്നീഷ്യയ്ക്കൊപ്പം ഷോർട്ട്-ടേം മെമ്മറി ലോസ്സും അനുഭവിക്കുന്ന റൂത്ത് എന്ന യുവതിയുടെ കഥ പറയുന്നെ സൈക്കോളജിക്കൽ ത്രില്ലറാണ് റൂത്തിന്റ ലോകം.. ഭർത്താവ് റൊണാൾഡോയും രണ്ട് മക്കളും വേലക്കാരിയും അടങ്ങുന്ന റൂത്തിന്റെ കുടുംബലോകത്തിനുള്ളിലേക്ക് പതിയെ കടന്നുവരുന്ന ദുരൂഹതകളാണ് കഥയുടെ പ്രധാന ആകർഷണം.

Author✍️ 𝐋𝐚𝐣𝐨 𝐉𝐨𝐬𝐞
📚 DC Books Connect

സംശയാസ്പദമായി കുറച്ചു യുവതികളെ കാണാതാകുന്നതും അവരുടെ തിരോധാനങ്ങൾ റൂത്തിലേക്ക് ചുറ്റിപ്പറ്റി എത്തുന്നതുമൊക്കെ കഥയെ കൂടുതൽ ആകാംക്ഷ നിറഞ്ഞ വായനനുഭവങ്ങൾ നൽകുന്നു . ഓരോ അധ്യായവും ഓരോ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ മുന്നോട്ട് പോകുന്ന രീതിയാണ്. ഒരു അധ്യായത്തിൽ റൂത്തിന്റെ ലോകമാണെങ്കിൽ, അടുത്തതിൽ ഭർത്താവ് റൊണാൾഡോയുടെ ലോകം. അങ്ങനെ ഓരോ പേജും വായിക്കുമ്പോഴും പുതിയ സംശയങ്ങളും ചോദ്യങ്ങളും മനസ്സിൽ ഉയർന്നുകൊണ്ടേയിരിക്കും.

അടുത്തത് എന്തായിരിക്കും എന്ന ആകാംക്ഷയാണ് ഈ പുസ്തകത്തെ അവസാനത്തോളം കൊണ്ടുപോകുന്നത്. അവസാനം എത്തുമ്പോൾ കിട്ടുന്ന ട്വിസ്റ്റും പ്രതീക്ഷിക്കാത്തതുതന്നെ. ശരിക്കും പറഞ്ഞാൽ, വായിച്ചു തുടങ്ങിയാൽ ബുക്ക് തീരുന്നത് വരെ നമ്മളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരുതരം എഴുത്ത്.

( ഈ പുസ്തകത്തെ ആസ്പദമാക്കി സിനിമ കണ്ട ശേഷമാണ് പുസ്തകം വായിച്ചത്. അതുകൊണ്ട്, വായിക്കുമ്പോൾ കഥാപാത്രങ്ങളെയും രംഗങ്ങളെയും എന്റെ ഭാവനയിൽ സൃഷ്ടിക്കുന്നതിന് പകരം സിനിമയിലെ രംഗങ്ങളാണ് മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ സിനിമ കാണാതെ ആദ്യം പുസ്തകം വായിച്ചിരുന്നെങ്കിൽ, കഥാപാത്രങ്ങളെയും റൂത്തിന്റെ ലോകത്തെയും എന്റെ ഭാവനയിൽ കൂടുതൽ സ്വതന്ത്രമായി സൃഷ്ടിക്കാൻ കഴിഞ്ഞേനെ എന്നും തോന്നി)

എങ്കിലും അതൊന്നും പുസ്തകം വായിച്ച അനുഭവത്തെ മോശമാക്കിയില്ല. ആകാംക്ഷയും ദുരൂഹതയും നിറച്ച്, അവസാനം വരെ മുൾമുനയിൽ നിർത്തുന്ന ഒരു അടിപൊളി psychological thriller. Mystery thriller ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും try ചെയ്യാവുന്നൊരു നോവൽ.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾക്കൊപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെയും മുന്നിൽ നിർത്തുന്ന ഏഴു ചെറു...
17/08/2026

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾക്കൊപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെയും മുന്നിൽ നിർത്തുന്ന ഏഴു ചെറുകഥകളുടെ സമാഹാരമാണ് കെ. പി. രാമനുണ്ണിയുടെ ഗ്രേറ്റ.

Author ✍️ K P Ramanunni
📚 DC Books Connect

പുസ്തകത്തിലെ എല്ലാ കഥകളും ഒരുപോലെ എന്നെ ആകർഷിച്ചില്ലെങ്കിലും, വായിച്ചു കഴിഞ്ഞപ്പോൾ ചില കഥകൾ മനസ്സിൽ തങ്ങിനിന്നു.

വിദേശത്ത് ജോലി ചെയ്യുന്ന മക്കളുടെ പ്രായമായ അമ്മയെ നോക്കുന്ന ഭായി മേര ബേട്ട, മലയാളി ദമ്പതികളുടെ വീട്ടിൽ സിംഗപ്പൂരിൽ വീട്ടുജോലി ചെയ്യുന്ന മ്യാൻമറിൽ നിന്നുള്ള ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതത്തിലൂടെ കുടിയേറ്റത്തിന്റെയും ദാരിദ്ര്യത്തിന്റെയും മറ്റൊരു മുഖം കാണിക്കുന്ന സൂ എന്ന കഥ, ഇന്നത്തെ യുവത്വത്തെയും അവരുടെ ജീവിതത്തെയും മാതാപിതാക്കളെയും ലഹരിയെയും ചുറ്റിപ്പറ്റിയുള്ള ‘ഉണർച്ച’ ഓരോ കഥയും വ്യത്യസ്തമായ സാമൂഹിക യാഥാർഥ്യങ്ങളിലേക്കാണ് നമ്മളെ കൂട്ടി കൊണ്ടുപോകുന്നത്.

എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യകഥയായ ഗ്രേറ്റേച്ചിയെ കാണണെയ് എന്ന സങ്കൽപ്പിക കഥയാണ്. പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബർഗ് വയനാട്ടിലെ കബനി എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനെത്തുന്നു എന്ന സങ്കൽപ്പത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
രോഗബാധിതയായി കിടക്കുന്ന കബനിയുടെ പ്രകൃതിയോടുള്ള അടുപ്പവും, ഗ്രേറ്റയുടെ സാന്നിധ്യവും, വയനാടിന്റെ പ്രകൃതിഭംഗിയും ഒത്തുചേരുമ്പോൾ കഥ ഒരു സാധാരണ കഥയിൽ നിന്ന് മാറി മറ്റൊരു അനുഭവമായി മാറുന്നു.

‘സത്യ’ എന്ന കഥയും ഏറെ ഹൃദയസ്പർശിയായി തോന്നി. രാജ്യത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച ഒരു പട്ടാളക്കാരൻ, വിരമിച്ച ശേഷം കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാമെന്ന് കരുതുമ്പോഴാണ് ഭാര്യയുടെ അപ്രതീക്ഷിത മരണം അയാളെ തനിച്ചാക്കുന്നത്. മക്കളും അവരുടെ ജീവിതത്തിലേക്ക് മാറിയതോടെ ഒറ്റപ്പെടലും വിഷാദവും അയാളെ കീഴടക്കുന്നു. ആ ഏകാന്തതയ്ക്കിടയിൽ അയാളുടെ ജീവിതത്തിലേക്ക് എത്തുന്ന ഒരു നായക്കുട്ടിയിലൂടെയാണ് കഥ പിന്നീട് മുന്നോട്ട് പോകുന്നത്. നഷ്ടത്തിന്റെയും ഏകാന്തതയുടെയും ഇടയിൽ മനുഷ്യന് ഒരു കൂട്ടിന്റെ സാന്നിധ്യം എത്രത്തോളം ആശ്വാസമാകാം എന്ന് ലളിതമായി പറയുന്ന കഥയിൽ അവസാനം സംഭവിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ ആണ്.

ചെറുകഥകൾ വായിക്കാൻ ഇഷ്ടപെടുന്നവർക്കു വായിക്കാൻ പറ്റിയ ഒരു നല്ല പുസ്തകം ആണ് ഗ്രേറ്റ❤️

ദിനേശൻ എന്ന കുട്ടിയുടെ ബാല്യവും കൗമാരവും, അവന്റെ ഏകാന്തതയും സങ്കൽപ്പലോകവും ചേർത്തുവെച്ച മനോഹരമായൊരു നോവൽ ആണ് എം. മുകുന്ദ...
15/08/2026

ദിനേശൻ എന്ന കുട്ടിയുടെ ബാല്യവും കൗമാരവും, അവന്റെ ഏകാന്തതയും സങ്കൽപ്പലോകവും ചേർത്തുവെച്ച മനോഹരമായൊരു നോവൽ ആണ് എം. മുകുന്ദന്റെ ആകാശത്തിന്റെ ചുവട്ടിൽ.

Author Maniyambath Mukundan
📚 DC Books Connect

അച്ഛനും അമ്മയും മുത്തശ്ശിയും സഹോദരങ്ങളുമൊക്കെയടങ്ങുന്ന കുടുംബത്തിൽ ജീവിച്ചിട്ടും, ദിനേശൻ യഥാർഥ ലോകത്തേക്കാൾ സ്വന്തം സങ്കൽപ്പലോകത്താണ് ജീവിക്കുന്നത്. നഷ്ടപ്പെട്ട സുഹൃത്തിനെ പോലും തന്റെ സങ്കൽപ്പത്തിലൂടെ തിരികെ കൊണ്ടുവരുകയും, യാഥാർഥ്യത്തിൽ ഇല്ലാത്ത സുഹൃത്തുക്കളെ സൃഷ്ടിച്ച് അവരോടൊപ്പം സംസാരിക്കുകയും,വീട്ടിലെ മനുഷ്യരെയും അവരുടെ ബന്ധങ്ങളെയും പോലും അവന്റെ സങ്കൽപ്പലോകത്തിനനുസരിച്ച് മാറ്റിമറിക്കുകയും ചെയ്യുന്ന അവന്റെ ലോകം ഒരേസമയം കൗതുകകരവും വേദനിപ്പിക്കുന്നതുമാണ്.

പഠനത്തിലും ജീവിതത്തിലും മറ്റുള്ളവർ പ്രതീക്ഷിക്കുന്ന വഴികളിലൂടെ സഞ്ചരിക്കാൻ അവൻ തയ്യാറാകുന്നില്ല. പതിയെ യാഥാർഥ്യത്തിൽ നിന്ന് കൂടുതൽ അകന്ന്, സ്വന്തം ലോകത്തിനുള്ളിൽ തന്നെ അവൻ സന്തോഷവും കൂട്ടായ്മയും കണ്ടെത്തുന്നു.

ഒരു കുട്ടിയുടെ കഥ എന്നതിലുപരി, ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ മനുഷ്യൻ സ്വയം സൃഷ്ടിച്ചെടുക്കുന്ന ഒരു ലോകത്തിന്റെ കഥ കൂടിയാണ് ആകാശത്തിന്റെ ചുവട്ടിൽ. വായിച്ചുതീർന്നാലും ദിനേശിന്റെ ആ ലോകം മനസ്സിൽ കുറച്ചുനേരം കൂടി അവശേഷിക്കും. ❤️

ഒരു അധ്യാപകന്റെ മൂന്ന് വർഷത്തെ ജീവിതാനുഭവങ്ങൾ മാത്രമല്ല, ഒരു നാടിനോടും അവിടുത്തെ മനുഷ്യരോടും വിദ്യാർത്ഥികളോടും വളർന്നുപോ...
14/08/2026

ഒരു അധ്യാപകന്റെ മൂന്ന് വർഷത്തെ ജീവിതാനുഭവങ്ങൾ മാത്രമല്ല, ഒരു നാടിനോടും അവിടുത്തെ മനുഷ്യരോടും വിദ്യാർത്ഥികളോടും വളർന്നുപോയ ആത്മബന്ധത്തിന്റെ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുകളാണ് ശോഭീന്ദ്രൻ മാഷിന്റെ ‘മൊളക്കാൽ മുരുവിലെ രാപ്പകലുകൾ’. സിലബസിന് പുറത്ത് ജീവിച്ച ഒരു അധ്യാപകന്റെ ആത്മരേഖകൾ ❤️

Author✍️ prof Shobheendran
📚 DC Books Connect

കർണാടകത്തിലെ അതിർത്തി പ്രദേശമായ മൊളക്കാൽമുരുവിലേക്ക് മലയാളിയായ ഒരു മാഷ് എത്തുന്നതും, കന്നഡ അറിയാതിരുന്ന അദ്ദേഹം വിദ്യാർത്ഥികളിൽ നിന്ന് ഭാഷയും ജീവിതത്തിന്റെ പല പാഠങ്ങളും പഠിക്കുന്നതുമെല്ലാം വളരെ ഹൃദ്യമായി പുസ്തകം പറയുന്നു. ക്ലാസ് മുറികൾക്കപ്പുറം കുട്ടികളോടൊപ്പമുള്ള യാത്രകളും മലകയറ്റങ്ങളും നാട്ടുകാരുടെ സ്നേഹവും ചേർന്ന് മാഷും കുട്ടികളും തമ്മിൽ വളരുന്ന ഗുരുകുലസമാനമായ ബന്ധമാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ മനോഹാരിത.

ആദ്യം ഒരു വിരുന്നുകാരനായി എത്തിയ മാഷ് പതിയെ ആ ഗ്രാമത്തിന്റെ തന്നെ ഒരാളായി മാറുന്നതും മനോഹരമായി കാണാൻ നമ്മക്ക് സാധിക്കും. അവിടുത്തെ വരണ്ട ഭൂപ്രകൃതിയും പൊടിപടലങ്ങളും വായിക്കുമ്പോൾ, നമ്മൾ ജീവിക്കുന്ന പ്രകൃതിയോട് എത്രത്തോളം അനുഗ്രഹീതരാണ് എന്നൊരു തിരിച്ചറിവും ഉണ്ടാകുന്നു.

കുട്ടികളുടെ മാതാപിതാക്കൾ സ്നേഹത്തോടെ ഉണ്ടാക്കിക്കൊടുത്തുവിടുന്ന ഹോളിഗേ മുദ്ധ പോലെ ഉള്ള വിഭവങ്ങൾ അദ്ദേഹത്തിന് നൽകുമ്പോൾ അവിടുത്തെ നിഷ്കളങ്കരായ മനുഷ്യരുടെ സ്നേഹവും പങ്കുവെക്കലും അതിൽ നിറഞ്ഞുനിൽക്കുന്നു.പുസ്തകം വായിച്ചുതീർന്നാലും തിമ്മയ്യയും പ്രകാശയും മനസ്സിൽ നിന്ന് വിട്ടുപോകില്ല.

മൂന്ന് വർഷത്തെ അധ്യാപക ജീവിതം വിട്ടു മൊളക്കാൽ മുരു നിന്നു നാട്ടിലേക്കു പോയ അദ്ദേഹം, നീണ്ട നാല് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും അവിടെയെത്തുമ്പോൾ ചില മുഖങ്ങൾ മാഞ്ഞുപോയിട്ടുണ്ടെങ്കിലും, ചില ബന്ധങ്ങൾക്കും ഓർമ്മകൾക്കും കാലത്തിന് ഒരിക്കലും മായ്ക്കാനാകില്ലെന്ന് ഓർമ്മിപ്പിക്കുന്നു.

ഒരു അധ്യാപകന്റെ ഓർമ്മകൾക്കപ്പുറം, ഒരു നാടിനെയും അവിടുത്തെ നിഷ്കളങ്കരായ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന മനോഹരമായൊരു പുസ്തകം. ❤️

നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിന് വീണ്ടും വീണ്ടും നന്ദി Nandu Venugopal

കുട്ടികളുടെ പ്രശസ്തമായ “Five Little Monkeys Jumping on the Bed” എന്ന റൈമിനെ പശ്ചാത്തലമാക്കി വി ബി ജോൺ രചിക്കപ്പെട്ട ഒരു ...
12/08/2026

കുട്ടികളുടെ പ്രശസ്തമായ “Five Little Monkeys Jumping on the Bed” എന്ന റൈമിനെ പശ്ചാത്തലമാക്കി വി ബി ജോൺ രചിക്കപ്പെട്ട ഒരു ക്രൈം ത്രില്ലറാണ് സെവൻ ലിറ്റിൽ മങ്കിസ്.

Author Varghese Besto John
📚 DC Books Connect

അഞ്ച് വയസ്സുകാരനായ അദ്വൈദിന്റെ കൊലപാതകവും പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നതുമാണ് കഥയുടെ തുടക്കം.
​അന്വേഷണ ഉദ്യോഗസ്ഥനായ ആൽബിക്കൊപ്പം സുഹൃത്ത് റിച്ചാർഡും സംഭവസ്ഥലം സന്ദർശിക്കുന്നു. അവിടെനിന്നു ലഭിക്കുന്ന ചില ചെറിയ സൂചനകളിൽനിന്ന് ദുരൂഹത മണത്ത റിച്ചാർഡ് സ്വന്തം നിലയിൽ ഒരു സ്വകാര്യ അന്വേഷണം ആരംഭിക്കുന്നു. എന്നാൽ കേസ് വേഗത്തിൽ അവസാനിപ്പിക്കാൻ ഔദ്യോഗിക അന്വേഷണ സംഘം ഒരു അതിഥി തൊഴിലാളിയെ പ്രതിയായി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടാകുന്നത്. ഇതിൽ തൃപ്തനാകാതെ റിച്ചാർഡ് തെളിവുകൾ ശേഖരിക്കുന്നത് തുടരുകയും, അതൊരു private ഡിക്ടറ്റീവ് ഏജൻസി ആയി രൂപപ്പെടുകയും പിന്നീട് ഒരു ജഡ്ജിയുടെ പിന്തുണ ലഭിക്കുന്നതോടെ അന്വേഷണം ഔദ്യോഗിക തലത്തിലേക്ക് മാറുകയുമാണ്.

​ഓരോ കൊലപാതകത്തിനും ഒപ്പം ജഡ്ജിക്ക് ലഭിക്കുന്ന വരികളാണ് കഥയിലെ പ്രധാന ആകർഷണം. "Seven Little Monkeys... Six... Five..." എന്നിങ്ങനെ റൈമിലെ വരികൾ മാറിമറിയുമ്പോൾ, അടുത്ത ഇര ആരായിരിക്കും എന്ന ആകാംക്ഷ വർദ്ധിക്കുന്നു. ഇതിലെ കൊലപാതകങ്ങൾക്ക് പിന്നിൽ വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച പകയും പ്രതികാരവുമാണ്. പഴയ മുറിവുകൾ മറക്കാതെ, ഓരോ കൊലപാതകത്തിലൂടെയും തന്റെ പക തീർക്കുന്ന കൊലപാതകിയുടെ മനസ്സിലേക്കും കഥ നമ്മളെ കൂട്ടികൊണ്ട് പോകും.

​വലിപ്പത്തിൽ ചെറിയൊരു പുസ്തകമായതിനാൽ ഒറ്റയിരിപ്പിൽ തന്നെ വായിച്ചുതീർക്കാം. കൊലപാതകിയെ കണ്ടെത്തുന്നതിലേക്ക് എത്തുന്ന വഴികളിൽ ചിലയിടത്ത് ചെറിയ ആശയക്കുഴപ്പങ്ങൾ അനുഭവപ്പെടാമെങ്കിലും, കഥയിലെ twists, സസ്പെൻസ് നിറഞ്ഞ ഇൻവെസ്റ്റികഷൻ journey യും നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നു. ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും വായിച്ചുനോക്കാവുന്ന പുസ്തകമാണിത്.

Address

Kochi

Website

Alerts

Be the first to know and let us send you an email when The Art of Laziness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category