Ernakulam District Heritage Museum, Dept. of Archaeology, Kerala

  • Home
  • India
  • Kochi
  • Ernakulam District Heritage Museum, Dept. of Archaeology, Kerala

Ernakulam District Heritage Museum, Dept. of Archaeology, Kerala Ernakulam District Heritage Museum, Department of Archaeology, Kerala Government.

എറണാകുളം ജില്ലാ പൈതൃക മ്യൂസിയം , ബാസ്ററ്യൻ ബംഗ്ലാവ് , ഫോർട്ട്കൊച്ചി                ലോക ടൂറിസം ദിനാഘോഷം _ 2025 സെപ്റ്റംബർ...
08/10/2025

എറണാകുളം ജില്ലാ പൈതൃക മ്യൂസിയം , ബാസ്ററ്യൻ ബംഗ്ലാവ് , ഫോർട്ട്കൊച്ചി
ലോക ടൂറിസം ദിനാഘോഷം _ 2025 സെപ്റ്റംബർ _ 27

മ്യൂസിയത്തിൽ സംഘടിപ്പിച്ച ടൂറിസം സെമിനാറിന്റെ _
വിഷയം : " അദൃശ്യ പൈതൃകാത്മക കഥ പറച്ചിലും , പ്രാദേശിക വിനോദസഞ്ചാരവും "
( Intangible Storytelling and Local Tourism )

കൊച്ചിയുടെ വിനോദസഞ്ചാര മേഖലയെ സംബന്ധിച്ചിടത്തോളം ഓട്ടോടാക്സികൾക്ക് പ്രമുഖമായ സ്ഥാനമുണ്ട് . ഫോർട്ട്കൊച്ചി എന്നതിനേക്കാൾ മട്ടാഞ്ചേരിയിലെ പ്രാചീനവും ചരിത്രം സ്പന്ദിയ്ക്കുന്നതുമായ ഇടുങ്ങിയ തെരുവുകളിലെ പാർക്കിംഗ് അസൗകര്യങ്ങൾ മുൻനിർത്തി , വിനോദസഞ്ചാരികൾ കൂടുതലായി ആശ്രയിക്കുന്നത് ഓട്ടോ ടാക്സി ടൂർപാക്കേജുകളെയാണ് . വിനോദസഞ്ചാരി- പരിസ്ഥിതി - സൗഹൃദ ഓട്ടോടാക്സികളാണ് 'ടൂക്ടുക്' . കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ വിനോദസഞ്ചാരികൾക്ക് ടൂർഗൈഡിങ് ലഭ്യമാക്കുന്നുണ്ട് . അവരിൽ വിനോദസഞ്ചാര മേഖലയെപ്പറ്റി അവബോധം വളർത്തുക ലക്ഷ്യമാക്കിയാണ് ടൂറിസം സെമിനാർ , മ്യൂസിയത്തിൽ സംഘടിപ്പിച്ചത് . വിഷയാവതരണാനന്തരം , മംഗ്ലിഷ് 'കീബോർഡ് ആപ്പ് - ന്റെ സാധ്യതകളുടെ ഒരു വിവരണം ' നൽകപ്പെട്ടു . സെമിനാറിൽ പരിചയപ്പെടുത്തിയ മംഗ്ലിഷ് കീബോർഡ് - ന്റെ ' ദൃശ്യവത്കരണ പത്രം ' അവതരിപ്പിച്ചു . അതിനു ശേഷം കമ്മ്യൂണിറ്റി 40 അംഗങ്ങൾ ഫോർട്ട് കൊച്ചിയിലെ ഓട്ടോറിക്ഷാ സ്റ്റാന്റുകളിൽ ഇവയുടെ വിശദീകരണം അവതരിപ്പിച്ച ശേഷം അവയുടെ പകർപ്പുകൾ ഓട്ടോ ഡ്രൈവർമാർക്കിടയിൽ വിതരണം ചെയ്തു .
ഈ വിഷയവുമായി ബന്ധപ്പെട്ട ചില ഫോട്ടോകൾ ഈ കുറിപ്പിനൊപ്പം ചേർക്കുന്നു .
1. മംഗ്ലിഷ് കീബോർഡ് - വിവരണ പത്രിക
2. അതിന്റെ വിവരണം - വീഡിയോ
3. മ്യൂസിയം കോംബൗണ്ടിലെ ഓട്ടോറിക്ഷകൾ - ഫോട്ടോ

WORLD TOURISM DAY CELEBRATION -2025 SEP 27
27/09/2025

WORLD TOURISM DAY CELEBRATION -2025
SEP 27

27/09/2025
PART-2ONAM CELEBRATION -2025
12/09/2025

PART-2
ONAM CELEBRATION -2025

ONAM CELEBRATION -2025Onam Celebration on 2025 ,different parts at Kochi
09/09/2025

ONAM CELEBRATION -2025
Onam Celebration on 2025 ,different parts at Kochi

ONAM CELEBRATION -2025 ,PART -1
07/09/2025

ONAM CELEBRATION -2025 ,PART -1

കണ്ണാടി പായയും , ഉപ്പുകുന്ന് ആദിവാസി മേഖലയും - ചില കൗതുക വിശേഷങ്ങൾ ..      പ്രകൃതി കെട്ടിയ കോട്ടയായ പശ്ചിമഘട്ട മലനിരകളില...
04/09/2025

കണ്ണാടി പായയും , ഉപ്പുകുന്ന് ആദിവാസി മേഖലയും - ചില കൗതുക വിശേഷങ്ങൾ ..

പ്രകൃതി കെട്ടിയ കോട്ടയായ പശ്ചിമഘട്ട മലനിരകളിലെ ഒരു വനഗ്രാമമാണ് , ഇടുക്കി ജില്ലയിലെ ഉപ്പുകുന്ന് . ഊരാളി ഗോത്രവർഗ്ഗത്തിന്റെ പാരമ്പര്യ ഭൂമികയാണിത് . ആ പ്രദേശവാസിയായ അംബുജം ഭാസ്‌ക്കരൻ , കണ്ണാടി പായ നിർമ്മാണ വിദഗ്ധയാണ് . കേന്ദ്ര സർക്കാരിന്റെ , 2022-ലെ ഭൗമസൂചികാ ബഹുമതി പട്ടികയിൽ സ്ഥാനം നേടിയ ഒരു കരകൗശല ഉത്പന്നമാണ് കണ്ണാടിപ്പായ . അതിന്റെ നിർമ്മാണത്തിന് , അപൂർവ്വ ഈറ്റ ഇനമായ മയീറ്റ അഥവാ ഞുഞ്ഞൂൽ ഈറ്റ ( Tienostachyum Wightii) ഉപയോഗിയ്ക്കുന്നു . ഒരു കാലത്ത് നിരവധി നിത്യോപയോഗ സാമഗ്രികളും കലാവിഷ്‌കൃതവസ്തുക്കളും മയീറ്റയെ അടിസ്ഥാനമാക്കി മധ്യ കേരളത്തിലെ ആദിവാസ ഗോത്ര വിഭാഗങ്ങളായ ഊരാളികൾ , മന്നാൻ ,മുതുവാൻ , കാടർ , പണിയർ മുതലായവർ ഉത്പാദിപ്പിച്ചിരുന്നു .

കാർഷികരംഗം

സുഗന്ധവ്യഞ്ജനങ്ങളുടെയും നാണ്യവിളകളുടെയും കലവറയാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ ഇടുക്കി . മയീറ്റ സമൃദ്ധിയായി വളരുന്ന ഉപ്പുക്കുന്ന് , വെണ്മണി പോലെയുള്ള പ്രദേശങ്ങളിൽ പണ്ട് നെല്ലായിരുന്നു മുഖ്യവിള . പിൽക്കാലത്ത് അവിടുത്തെ ജനത സമ്മിശ്രകൃഷിരീതി സ്വീകരിച്ചു .ഏലം , കുരുമുളക് , ജാതി ,ഗ്രാമ്പു ,കൊക്കോ ,കശുവണ്ടി , റബ്ബർ ,തുടങ്ങിയ വിളകളെ അവർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു . പലതരം കിഴങ്ങുവർഗ്ഗങ്ങൾ , ഈന്ത് ,മൂട്ടിപ്പഴം ,തേൻ , വള്ളിച്ചെടിയിൽ ഉണ്ടാകുന്ന മക്ക് കായ തുടങ്ങിയവ ഈകൂട്ടരുടെ പാരമ്പര്യ ഭക്ഷണ പദാർത്ഥങ്ങളാകുന്നു .

മക്ക് കായ്

മക്ക് കായ്കൾ വേനൽക്കാലത്ത് വള്ളിപ്പടർപ്പുകളിൽ ഉണങ്ങിക്കിടക്കും . അവ കുട്ടകളിൽ ശേഖരിച്ച് കനലിൽ ചുട്ടെടുക്കുന്നു .അതിനുശേഷം മക്കിനെ രണ്ട് പ്രാവശ്യം കഴുകുന്നു . അടുത്തപടിയായി അവയുടെ വിഷാശം ( കട്ട് ) കളയുന്നതിന് അഞ്ചു പ്രാവശ്യം വെള്ളമൂറ്റി കഴുകിയെടുക്കുന്നു .പിന്നീട് അത് പൊടിച്ചെടുത്ത് പുഴുക്ക് പോലെയുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നു . ആദിവാസി ഗോത്ര പാരമ്പര്യ വൈദ്യ പ്രകാരം , മനുഷ്യശരീരാ- സ്ഥികളുടെ ബലം വർദ്ധിപ്പിയ്ക്കുന്നതിന് മക്ക് വിഭവങ്ങൾ അത്യുത്തമമാണ് .

ഊരാളി ഭാഷ , കലകൾ

ഉപ്പുക്കുന്ന് നിവാസികൾ മലയാള ഭാഷയാണ് സംസാരിയ്ക്കുന്നതെങ്കിലും അവരുടെ മാതൃഭാഷ ഊരാളി ഭാഷയാണ് . അതിന് ലിപിയില്ല . എന്നാൽ വഞ്ചു വയൽ ട്രൈബൽ കോളനിയിലെ അംഗങ്ങൾ, ഊരാളിഭാഷയിൽ സംസാരിയ്ക്കണമെന്ന് അലിഖിത നിയമമുണ്ട് .കാട്ടുതീ പടരുന്ന , അറ്റവേനലിൽ ഉപ്പിന്റെ നിറമുള്ള ചില കുന്നുകൾ ദൃശ്യമാകുന്ന മേഖല , ഉപ്പുകുന്ന് എന്നറിയപ്പെട്ടു .

കമ്പ്കളി , ചവിട്ടുകളി തുടങ്ങിയ നാടൻ കലാരൂപങ്ങൾ പാട്ടുകളുടെ അകമ്പടിയോടെ പരമ്പരാഗതമായി അവർ അവതരിപ്പിച്ചുവരുന്നു . ഓണം , വിഷു , കല്യാണം ,അടിയന്തിരം പോലെയുള്ള സാമൂഹ്യ കൂട്ടായ്മയുടേതായ സന്ദർഭങ്ങളിൽ ആണ് ഈ രണ്ട് കലാരൂപങ്ങൾ അവതരിപ്പിച്ചു വരുന്നത് . സന്ധ്യ മുതൽ പുലരുവോളം ഈ സംഘനൃത്തങ്ങൾ തുടരുന്ന പതിവുണ്ട് . ശബരിമലയിലേക്ക് ഉപ്പുകുന്നിൽ നിന്ന് ഒരു ദിവസത്തെ കാൽനട ദൂരമുണ്ട് . തെരുവുകുന്നിലാണ് നാട്ടുകാരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത് . അവിടെ ദേവി , ഗണപതി , അയ്യപ്പൻ എന്നീ മൂർത്തികളുടെ പ്രതിഷ്‌ഠയുണ്ട് . എന്നാൽ ഉപ്പുകുന്നിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രം , ചേലക്കാട് കോവിൽ ആകുന്നു .


കണ്ണാടിപ്പായ

മയീറ്റ ഉപയോഗിച്ച് കണ്ണാടിയുടെ മാതൃകയിൽ നെയ്തെടുക്കുന്നതും ചതുരക്കണ്ണാടികൾ കൂടി ചേരുന്ന ഡിസൈനുകളോട് സാമ്യമുള്ളതും പ്രകാശം പതിയ്ക്കുമ്പോൾ കണ്ണാടിപോലെ തിളങ്ങുന്നതും ദശാബ്ദങ്ങളോളം ഈട് നിൽക്കുന്നതും മുളങ്കുറ്റിയിൽ ചുരുട്ടി വയ്ക്കാവുന്നത്ര മയവും വഴക്കവും ഉള്ളതുമായ സവിശേഷതകൾ അടങ്ങിയവയാണ് കണ്ണാടിപ്പായ . ഒരുകാലത്ത് ഇടുക്കി പ്രദേശങ്ങൾ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു . ഇടുക്കിയിലെത്തിയിരുന്ന രാജകീയ ഉദ്യോഗസ്ഥർ , ബ്രിട്ടീഷുകാരായ വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് കണ്ണാടിപ്പായ ,തടുക്ക് മുതലായവ മുളംങ്കുറ്റികളിൽ വച്ച് സമ്മാനിച്ചിരുന്നു . ഇക്കാലത്ത് കണ്ണാടിപ്പായയുടെ ഒരു സ്‌ക്വയർ ഫീറ്റിന് 1500 രൂപ വിലയുണ്ട് . കിടക്കപ്പായ , നിസ്‌ക്കാരപ്പായ കലാവിഷ്ക്കാരത്തിനുള്ള തടുക്ക് എന്നീ രീതികളിലെല്ലാം കണ്ണാടിപ്പായ ഉപയോഗിയ്ക്കുന്നുണ്ട് .

ഉപ്പുകുന്ന് , വെണ്മണി പ്രദേശങ്ങളിലേയ്ക്ക് മയീറ്റയുടെ വളർച്ച പരിമിതപ്പെട്ടിരിയ്ക്കുന്നു .പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ ( KFRI ) ആഭിമുഖ്യത്തിൽ തൃശൂരിൽ മയീറ്റ നട്ടുപിടിപ്പിയ്ക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട് . മയീറ്റയുടെ ലഭ്യത പരിമിതപ്പെട്ടതോടുകൂടി ആദിവാസി ഊരുകളിലെ അധികം പേരും മുള ഉത്പന്നങ്ങൾ നിർമ്മിയ്ക്കുന്നതിൽ താല്പര്യം കാണിക്കുന്നില്ല . കണ്ണാടിപ്പായയുടെ നിർമ്മാണത്തിന് , അതിൽ അതി വൈദഗ്ദ്ധ്യം ആവശ്യമാണ് . സൂക്ഷ്മതയോടെ ചെയ്യേണ്ട ഈ കരകൗശല വേലയിലേയ്ക്ക് കൂടുതൽ ആളുകൾ ഇറങ്ങിത്തിരിയ്ക്കുന്നില്ല .ഈ പശ്ചാത്തലത്തിലാണ് അംബുജത്തിനെ പോലുള്ളവർ വ്യത്യസ്തരാകുന്നത് .

നമ്മുടെ നാടിന്റെ പൈതൃക ബൗദ്ധീക സ്വത്താണ് കണ്ണാടിപ്പായ . അതിന്റെ നാടൻ സാങ്കേതിക വിദ്യയേയും വിദഗ്ദ്ധരെയും പ്രതിനീധികാരിയ്ക്കുന്ന ഉപ്പുകുന്ന നിവാസിയായ അംബുജത്തെ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയം , 2025 - ലെ ലോക ഫോക്‌ലോർ ദിനാഘോഷത്തിന്റെ ഭാഗമായി മ്യൂസിയത്തിൽ വച്ച് ആദരിച്ചു . അവരുടെ കണ്ണാടിപ്പായ ഉൾപ്പെടുന്ന മുള - ഈറ്റ ഉത്പന്നങ്ങളുടെ ഒരു പ്രദർശനം - " കണ്ണാടിപ്പായ " എന്ന പേരിൽ ആഗസ്റ്റ് - 22 മുതൽ 24 വരെ ഇവിടെ സംഘടിപ്പിക്കപ്പെട്ടു .

മയീറ്റ ഏകദേശം നാല്പത്തിയഞ്ച് വർഷത്തോളം മൂപ്പെത്തുമ്പോഴാണ് പൂക്കുന്നത് .മുളംകൂട്ടം പൂക്കുമ്പോൾ നെല്ല് ഉണ്ടാകുന്നു . മയീറ്റ പൂക്കുമ്പോൾ അതിൽ ഒരുതരം കായ്കൾ ആണ് ഉണ്ടാകുന്നത് .അവ വിശാംശം അടങ്ങിയവയാണ് . ഏതാണ്ട് 35 മുതൽ 40 വരെ അടി ഉയരത്തിൽ മയീറ്റ വളരുന്നു . അവയുടെ തലപ്പുകൾ സമീപത്തെ , വൃക്ഷശിഖരങ്ങളിൽ അഭയം പ്രാപിയ്ക്കുന്നു . കാട്ടകങ്ങളിൽ വളരുന്നതിനാൽ അവിടേയ്ക്ക് പോകുന്നതിനും അവ വെട്ടിയെടുക്കുന്നതിനും അവയെ ചുമന്ന് വീടുകളിൽ എത്തിയ്ക്കുന്നതിനും സാമൂഹിക കൂട്ടായ്‌മ അനിവാര്യമാണ് . ഏറെക്കുറെ നാൽപ്പത്തിയഞ്ച് കൊല്ലത്തെ മൂപ്പെത്തുമ്പോഴാണ് അവ പൂക്കുക പതിവ് . ഇരുപത്തിയഞ്ച് വര്ഷം മുൻപ്കുമയീറ്റ പൂത്തിരുന്നു

ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കവുമായി ഇണങ്ങുന്ന ഏതാനും ചിത്രങ്ങൾ ഇതിനൊപ്പം ചേർക്കുന്നു .
1. കണ്ണാടിപ്പായ തടുക്ക് .
2. ഉപ്പുകുന്നിലെ മയീറ്റ - വീഡിയോ .
3. എക്സിബിഷൻ വീഡിയോ .
4. ഗ്രൂപ്പ് ഫോട്ടോ
5. പൂത്തുനിൽക്കുന്ന മൂട്ടിമരം .
6. മൂട്ടിമരത്തിലെ കായ് പിടുത്തം .
7. മക്ക് കായ്
8. കണ്ണാടിപ്പായ തടുക്ക് , മ്യൂസിയത്തിന് , അംബുജം സമ്മാനിയ്ക്കുന്നു .
9. സമാപനയോഗം - വീഡിയോ .
10. അംബുജത്തിന് Thanks Card നൽകുന്നു .

WORLD FOLKLORE DAY CELEBRATION         2025-AUGUST 22 TO 24EXHIBITION '' KANNADIPPAYA''PART- 2
24/08/2025

WORLD FOLKLORE DAY CELEBRATION
2025-AUGUST 22 TO 24
EXHIBITION '' KANNADIPPAYA''
PART- 2

WORLD FOLKLORE DAY 2025 PART-1
22/08/2025

WORLD FOLKLORE DAY 2025 PART-1

21/08/2025
INDEPENDENCE  DAY CELEBRATION  AUGUST 15 2025
16/08/2025

INDEPENDENCE DAY CELEBRATION AUGUST 15 2025

Address

Bastion Bungalow, Napier Street, Fort Kochi
Kochi
682001

Opening Hours

Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 4:30pm
Sunday 9am - 4:30pm

Alerts

Be the first to know and let us send you an email when Ernakulam District Heritage Museum, Dept. of Archaeology, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Museum

Send a message to Ernakulam District Heritage Museum, Dept. of Archaeology, Kerala:

Share

Category