Valapattanam Kathakal

Valapattanam Kathakal വളപട്ടണം ചരിത്രം വളപട്ടണം അതിന്റെ ചരിത്രം പറഞ്ഞു തുടങ്ങുകയാണ്. കാലം, ദേശം, അവസ്ഥ, നഷ്ടവിലാപങ്ങള്‍ , പാലായനം എല്ലാം ചരിത്രത്തിലൂടെ പുനര്‍ജനിക്കുകയാണ്

ചായ കുടിക്കുമ്പോള്‍ പുഴയെ ആലോചിച്ചപ്പോള്‍ കണ്ണീര്‍ ഒഴുകാന്‍ തുടങ്ങി.സങ്കടം കൂടി വരുന്നു
14/08/2026

ചായ കുടിക്കുമ്പോള്‍
പുഴയെ ആലോചിച്ചപ്പോള്‍
കണ്ണീര്‍ ഒഴുകാന്‍ തുടങ്ങി.
സങ്കടം കൂടി വരുന്നു

മുടിമുറിക്കുന്നവരെ ഒരു കാലത്ത് മുസ്ലിങ്ങൾ വിളിക്കുന്ന പേരാണ് ഒസാൻ. ഒസാൻ ഔക്കരീക്കയുടെ ബാർബർ ഷാപ്പിൽ നിന്നാണ് ആദ്യമായി മു...
14/08/2026

മുടിമുറിക്കുന്നവരെ ഒരു കാലത്ത് മുസ്ലിങ്ങൾ വിളിക്കുന്ന പേരാണ് ഒസാൻ. ഒസാൻ ഔക്കരീക്കയുടെ ബാർബർ ഷാപ്പിൽ നിന്നാണ് ആദ്യമായി മുടിമുറിച്ച ഓർമ്മയുള്ളത്.കറങ്ങുന്ന കസേരയിൽ ഇരുത്തി അവക്കരിക്ക കറക്കുന്നത് എനിക്ക് വലിയ സന്തോഷം തരുമായിരുന്നു.മുതിർന്നവരുടെഷേവും മുടി മുറിയും കഴിഞ്ഞിട്ടാണ് കുട്ടികളെ മുടി മുറിക്കൽ നടത്തുക. നിനക്ക് എവിടെയും പോകാനില്ലല്ലോ എന്നു അവ് ക്കരീക്ക ചോദിക്കും. അവ് ക്കരിക്കയെ എനിക്ക് വലിയ ഇഷ്ട്ടമാണ്. എന്റെ കാരണാവരായ ജലീലിന്റെ ചങ്ങാതിയാണ്.
സീതി സാഹിബിന്റെയും സി എച്ചിന്റെയും
പെൻസിൽ കൊണ്ടുള്ള ചിത്രങ്ങൾ
ബാർബർ ഷാപ്പിന്റെ ചുമരിൽ കാണാം.
നാട്ടിലെ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളാണ് ഇതൊക്കെ. അവക്കരിക്കാ മുസ്ലിം ലീഗുകാരനാണ്. നീളമുള്ള ബെഞ്ചിൽ മുടിമുറിക്കാനും താടി വാടിക്കാനും ആൾക്കാർ ഊഴം കാത്തിരിക്കുണ്ടാകും.ചന്ദ്രിക പത്രം വായിക്കുന്നവരെയും കാണാം.
മൂർച്ചയുള്ള കത്തികൊണ്ടാണ് ഷേവ് ചെയ്യുക. സോപ്പിന്റെ പത മുഖത്ത് പുരട്ടും. ഷേവ് ചെയ്യുമ്പോൾ അവക്കരിക്കാ രാഷ്ട്രീയം പറയും.
അവക്കരീ ക്കയുടെ ബാർബർ ഷാപ്പിൽ എന്നും തിരക്കാണ്. ഫോട്ടോയിൽകാണുന്ന ക്രോപ്പ് മെഷിൻ കൊണ്ട് കട കട ഒച്ചയോടെ മുടി മുറിക്കുകയാണ് പതിവ്. അല്ലെങ്കിൽ മൊട്ട അടിക്കും.വെള്ളം നനച്ച തലയിൽ മൂർച്ചയുള്ള കത്തി കൊണ്ടു വടിക്കുമ്പോൾ കറ കറ ഒച്ച കേൾക്കാം.
ഭൂരിഭാഗം കുട്ടികളെയും അക്കാലത്ത് വീട്ടുകാർ മൊട്ട അടിക്കുകയാണ് പതിവ്. നൈയ്യ് മൊട്ട എന്നു പറഞ്ഞു കുട്ടികൾ അന്യോന്യം കളിയാക്കുമായിരുന്നു. സ്കൂളിൽ മൊട്ടയടിച്ച കുട്ടികളുടെ തല കുട്ടികൾ തടവും.
കുട്ടികളെ മുടി വളർത്താൻ മുതിർന്നവർ അക്കാലത്ത് സമ്മതിക്കാറില്ല.പോയി മുടി മുറിക്കെടാ എന്നു വീട്ടിൽ നിന്നവരൊക്കെ പറയും. ചെറിയ പ്രായത്തിലും എന്റെ ഓർമ്മയിൽ മൊട്ട അടിച്ചിട്ടില്ല.
ഇസ്മാലിക്കയുടെ ബാർബർ ഷാപ്പും പെട്രോൾ പമ്പിന്റെ അടുത്തുള്ള സാമിയുടെ ബാർബർ ഷാപ്പും അന്നുണ്ടായിരുന്നു. സാമിയുടെ ബാർബർ ഷാപ്പിലാണ് എന്റെ ഒന്നിച്ചു പഠിച്ച അശോകൻ ജോലിചെയ്തത്. അവന്റെ ഏട്ടനും അവിടെത്തെ മുടി മുറിക്കുന്നവർ ആയിരുന്നു.അശോകൻ മരിച്ചുപോയി.ആ ബാർബർ ഷാപ്പിലാണ് നെക് സലുകാർ ഒത്തുചേരുന്നത്.
മുടി മുറിക്കാൻ ഇരിക്കുന്ന സമയത്തു ഒരു പോലീസ് വണ്ടിയിൽ നിന്നും ഇറങ്ങി വന്ന പോലീസുകാരൻ ജലീലിക്കയുടെ ചുരുളൻ നീണ്ട മുറിപ്പിക്കാൻ ഇസ്മാലിക്കയുടെ ബാർബർ ഷാപ്പിൽ കയറി വന്നത് ഓർമയുണ്ട്. അരാജക വാദികളും വിപ്ലവക്കാരും ഹിപ്പികളാണ് എന്നു അന്നും ഇന്നും ഭരിക്കുന്നവർ കരുതിയിരുന്നു. ഇന്നു കണ്ട പാറ്റ കളുടെ വിപ്ലവം പോലെയുള്ള വിപ്ലവം നെക് സലുകാർ ചെയ്തിരുന്നു.
അക്കാലത്ത് മുടി മുറിക്കുന്നവർ കുടുംബപരമായി തൊഴിൽ ചെയ്തിരുന്നു. ഒസാൻ കുടുംബക്കാരെ മറ്റുള്ളവർ കല്യാണം കഴിച്ചിരുന്നില്ല. ഒസാന്മാർ ഒസാന്മാരെ കല്യാണം കഴിച്ചു. എന്നാൽ ജാതി പോലെ മുസ്ലിം സമൂഹം ഒസാന്മാരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തിയിരുന്നില്ല. ഗൾഫ് bhooming വന്ന ശേഷം ഒസാന്മാർ എന്ന കുലം ഇല്ലാതായി. അവരൊക്കെ ഗൾഫിൽ പോകുകയും സമ്പത്ത് ഉണ്ടാകുകയും മറ്റുള്ള കുടുംബക്കാരെ കല്യാണം കഴിക്കുകയുമുണ്ടായി. അങ്ങനെ ഒസാൻ എന്ന വിളിപ്പേര് ഇല്ലാതായി. Eyya Valapattanam

പുഴയുടെ വേദനകള്‍ ,സങ്കടങ്ങള്‍,ആദികള്‍,എനിക്ക്  തരാനാണ് എന്നുമെന്നും എന്റെ ദൈവപ്രാര്‍ത്ഥന .പുഴ ഒരിക്കലും വേദനിക്കരുത്.പുഴ...
05/08/2026

പുഴയുടെ വേദനകള്‍ ,സങ്കടങ്ങള്‍,ആദികള്‍,എനിക്ക് തരാനാണ് എന്നുമെന്നും എന്റെ ദൈവപ്രാര്‍ത്ഥന .പുഴ ഒരിക്കലും വേദനിക്കരുത്.പുഴ എന്നുമെന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്.പുഴയോഴുക്ക് നോക്കി നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പുഴ ജീവിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയും.നോക്കി നോക്കി നില്‍ക്കുമ്പോള്‍ എന്റെ പുഴ സൂഫിയായി മാറുന്നു.ഞാനും പുഴയും ഒന്നായി മാറുന്നു.ബഷീര്‍ പറഞ്ഞതു പോലെ ഒന്നും ഒന്നും രണ്ടല്ല .വലിയ ഒന്നാണ്.ഞാനും പുഴയും വലിയ ഒന്നായി മാറിയല്ലോ.അപ്പോള്‍ കൂടെ നില്‍ക്കുന്ന വൈക്കം മുഹമ്മദ്‌ ബഷീര്‍ ചിരിക്കുന്നു.ബഷീറും എന്റെ പുഴയും സൂഫിയാണല്ലോ ഫോട്ടോ km.faisal

പുഴയോട് സംസാരിക്കാതെ എനിക്ക് ശ്വാസം കിട്ടില്ല.ഇനി പുഴയിലേക്ക് താമസം മാറ്റണം.അല്ലെങ്കില്‍ മരിച്ചു പോകും.
04/08/2026

പുഴയോട് സംസാരിക്കാതെ എനിക്ക് ശ്വാസം കിട്ടില്ല.ഇനി പുഴയിലേക്ക് താമസം മാറ്റണം.അല്ലെങ്കില്‍ മരിച്ചു പോകും.

അപ്രതീക്ഷിതമായിട്ടാണ് മോഹന്‍ മാഷ്‌ കടയിലേക്ക് കയറി വന്നത്.വളപട്ടണം ഹൈസ്കൂളില്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച മാഷാണ്.പത്താം ക...
30/07/2026

അപ്രതീക്ഷിതമായിട്ടാണ് മോഹന്‍ മാഷ്‌ കടയിലേക്ക് കയറി വന്നത്.വളപട്ടണം ഹൈസ്കൂളില്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച മാഷാണ്.പത്താം ക്ലാസ്സിലാണ് മാഷ്‌ ഇംഗ്ലീഷ് പഠിപ്പിച്ചത്. ക്ലാസ്സിലേക്ക് മോഹനന്‍ മാഷ്‌ അന്ന് കയറിവന്നത് ഇപ്പോഴും ഓര്‍മയുണ്ട്.മെലിഞ്ഞു നീണ്ട മാഷ്‌ ക്ലാസ്സിലേക്ക് കയറി വരുമ്പോള്‍ ക്ലാസ് ബഹളമായിരുന്നു.
രണ്ടു മാസം പൂട്ടി സ്കൂള്‍ തുറന്നപ്പോൾ കാണുന്ന ചങ്ങാതിമാരോട് എല്ലാവരും വിശേഷങ്ങൾ പറയുകയാണ്‌.അതുകൊണ്ട് തന്നെ ചിരിയും തമാശയും ബഹളവും കുക്കിവിളിയുമൊക്കെയായിരുന്നു.ഇംഗ്ലീഷ് പുസ്തകവും ചോക്കുമായി ചൂരൽ വടിയുമായി മാഷ്‌ ക്ലാസ്സിലേക്ക് വരുമ്പോള്‍ ആരും എഴുന്നേറ്റു നിന്നില്ല.മാഷ്‌ മുന്നില്‍ വന്നു നിന്നിട്ടും കുട്ടികള്‍ ആരും വലിയ ശ്രദ്ധയൊന്നും കൊടുത്തില്ല.മോഹനന്‍ മാഷിനെ ചില കുട്ടികള്‍ക്കൊക്കെ അറിയാം.പള്ളിക്കുളത്ത്,ശക്തി കോളേജില്‍ മോഹന്‍ മാഷ്‌ പഠിപ്പിച്ചിരുന്നു.അടിയോടടി അതാണ്‌ ശക്തി പാരലല്‍ കോളേജിന്റെ മുഖമുദ്ര.
ഞങ്ങളുടെ ക്ലാസ്സിന്റെ രീതി മോഹനൻ മാഷിന് പിടിച്ചില്ല.
മോഹനന്‍മാഷിനു ദേഷ്യം പിടിച്ചു.സൈലന്റ് ആകാന്‍ പറഞ്ഞിട്ടും ആരും വകവെച്ചില്ല .പിന്നെ ഇംഗ്ലീഷില്‍ മാഷ്‌ ദീഘനേരം ഒറ്റ പറച്ചിലാണ്. പറഞ്ഞ ഇംഗ്ലീഷ് ഒന്നും ഞങ്ങൾക്ക് മനസ്സിലായില്ല. എങ്കിലും അവസാനം പറഞ്ഞ വാചകം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
Hugger begger abracadabar nonsense. മാഷിന്റെ പറച്ചിൽ കേട്ട്
എല്ലാവരും നിശബ്ദരായി.മാഷ്‌ പറഞ്ഞത് ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പട പട എന്ന ഇംഗ്ലീഷ് സംസാരത്തില്‍ വീണു.
എന്റെ അരികില്‍ ഇരിക്കുന്ന കോൺഗ്രസ് അന്ത്രമാനിക്കയുടെ മോൻ നാസ്സര്‍ ഡസ്ക്കില്‍ തലതാഴ്ത്തി ''ഇംഗ്ലീഷ് സിനിമ കണ്ടത് പോലെ ' എന്ന് ഒച്ചതാഴ്ത്ത്തി പറഞ്ഞു.
എന്നാൽ മാഷ് പറഞ്ഞ വാക്ക് ഇടക്കിടെ ഞാൻ ഒറ്റക്ക് വീട്ടിൽ നിന്നും പറഞ്ഞു. എനിക്ക് ആ വാക്ക് ഇഷ്ട്ടമായി.
മോഹനന്‍ മാഷിനെ കണ്ടപ്പോള്‍ അക്കാലമാണ് ഓര്‍മ വന്നത്..മോഹനന്‍ മാഷിനു എന്റെ വിരലുകളുടെ വര്‍ത്തമാനം എന്ന നോവല്‍ നല്‍കി.മാഷ്‌ ഇപ്പോള്‍ മോളുടെ കൂടെ അമേരിക്കയില്‍ താമസിക്കുന്നു എന്ന് പറഞ്ഞു.എന്തായാലും വളരെ സന്തോഷമുള്ള ദിവസം ആയിരുന്നു .കാരണം പഠിപ്പിച്ച മാഷേ.. കാണുക എന്നതും സംസാരിക്കുക എന്നതും അക്കാലം തിരിച്ചു കിട്ടുന്ന അനുഭൂതിയാണ് ഉണ്ടാക്കുന്നത്.Eyya Valapattanam

പുഴയുടെ മിടിപ്പ് ഞാന്‍ അറിയുന്നു.കാരണം എനിക്കും പുഴക്കും ഒരു ഹൃദയമാണ്.ഒരു മനസ്സാണ്.ഒരു വിചാരമാണ്.ഒരു ശരീരമാണ് .അനോന്യം ല...
02/07/2026

പുഴയുടെ മിടിപ്പ് ഞാന്‍ അറിയുന്നു.കാരണം എനിക്കും പുഴക്കും ഒരു ഹൃദയമാണ്.ഒരു മനസ്സാണ്.ഒരു വിചാരമാണ്.ഒരു ശരീരമാണ് .അനോന്യം ലയിക്കുന്നു.ഞാനും നീയും ഒന്നായി മാറുന്ന പ്രണയം.

28/06/2026

പെട്ടെന്ന് എല്ലാം ഇരുണ്ടു.സങ്കടം കൂടി കൂടി വന്നു.തളര്‍ന്നു.സന്തോഷം കെട്ടു.ആകെ അസ്വസ്ഥത.രാത്രി പുഴ സംസാരിച്ചപ്പോള്‍ സന്തോഷം മുളച്ചു

എനിക്ക് ചിറകുകള്‍ മുളച്ചിരിക്കുന്നു.ഇനി മനസ്സ് വിചാരിക്കുമ്പോള്‍ പുഴയുടെ അടുത്തേക്ക് പറക്കാം.പൂമ്പാറ്റകള്‍ക്കുള്ളത് പോലെ...
24/06/2026

എനിക്ക് ചിറകുകള്‍ മുളച്ചിരിക്കുന്നു.
ഇനി മനസ്സ് വിചാരിക്കുമ്പോള്‍ പുഴയുടെ അടുത്തേക്ക് പറക്കാം.പൂമ്പാറ്റകള്‍ക്കുള്ളത് പോലെയുള്ള ചിറകുകളാണ് എനിക്ക് മുളച്ചത്.വെളുത്ത ചിറകില്‍ഇടയ്ക്കിടെ സങ്കടത്തിന്റെ കറുപ്പ് കാണാം.അതെന്റെ കരച്ചിലാണ്. പുഴയെ കാണുവാന്‍ മനസ്സു ആഗ്രഹിക്കുമ്പോള്‍ വേഗതയോടെ കാലുകള്‍ നടക്കുമായിരുന്നു.പുഴയെ കാണാന്‍ മനസ്സ് പിടക്കും.ശ്വാസം കിട്ടാതെ പോകും.പുഴയെ കാണുമ്പോള്‍ സ്വര്‍ഗം അനുഭവിക്കും.ലോകം മറക്കും.ഞാനും പുഴയും മാത്രം ഭൂമിയില്‍ നിറയും .പുഴയുടെ ചിരിയാണ് എന്നെ ജീവിപ്പിക്കുന്നത്.ആ ചിരി എനിക്ക് മാത്രമേ കാണാന്‍ കഴിയൂ . ആ പുഞ്ചിരി എന്നെ ജീവിപ്പിക്കാനും എഴുതാനുമുള്ള ത്വര ഉണ്ടാക്കുന്നു.അല്ലെങ്കില്‍ എന്നെ മരിച്ചേനെ .

എനിക്കും പുഴക്കും യോജിച്ച ലോകമല്ല ഇത്.അതുകൊണ്ട് ഞങ്ങള്‍ തുരുത്തിലേക്ക് പോകുന്നു.എന്നാലോ ആറോണ്‍ തുരുത്ത് പൂഴിവാരി ഇടിയുകയ...
23/06/2026

എനിക്കും പുഴക്കും യോജിച്ച ലോകമല്ല ഇത്.അതുകൊണ്ട് ഞങ്ങള്‍ തുരുത്തിലേക്ക് പോകുന്നു.എന്നാലോ ആറോണ്‍ തുരുത്ത് പൂഴിവാരി ഇടിയുകയാണ്.ഇനി തുരുത്തും ഉണ്ടാകില്ല.അപ്പോള്‍ വേറെ എവിടെയാണ് ഞാനും പുഴയും പോകുക.

പുഴയുടെ സങ്കടം അറിയാന്‍ അതിരാവിലെ പുഴയോരത്തെക്ക് ഞാന്‍ അറിയാതെ നടന്നെത്തി .
21/06/2026

പുഴയുടെ സങ്കടം അറിയാന്‍ അതിരാവിലെ പുഴയോരത്തെക്ക് ഞാന്‍ അറിയാതെ നടന്നെത്തി .

Address

Eyya Valapattanam. 9995597185 Iyyavalapattanam@gmail. Com
Kannur
670011

Telephone

+919995597185

Website

Alerts

Be the first to know and let us send you an email when Valapattanam Kathakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Museum

Send a message to Valapattanam Kathakal:

Shortcuts

Share

Category